കോലഞ്ചേരി: കുന്നത്തുനാട്ടിൽ വിവിധ മേഖലകളിലായി ഏഴു പേർക്കും രണ്ട് കമ്പനികളിലായി 31 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. മണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള വ്യാപാരിയുമായി സമ്പർക്കത്തിലേർപ്പെട്ട അടുത്ത ബന്ധുക്കളായ മൂന്നു പേരുടെ സ്രവ പരിശോധന ഫലം ഇന്നലെ പോസിറ്റീവായി. കുന്നത്തുനാട് പഞ്ചായത്തിലെ പറക്കോടുള്ള വ്യവസായിക്കും ഭാര്യയ്ക്കും രോഗ ബാധ സ്ഥിരീകരിച്ചു. പട്ടിമറ്റം സ്വദേശികളായ പന്ത്റണ്ടു വയസുകാരനും മുപ്പതു വയസുകാരി മാതാവിനും ഇന്നലെ പോസിറ്റീവായി.ഏഴാം വാർഡിലെ ഒരു ഭാഗം മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കാൻ ശുപാർശ നൽകി. പട്ടിമറ്റത്തനടുത്ത് സ്വകാര്യ ലിമറ്റഡ് കമ്പനിയിലെ 17 പേർക്ക് ഇതു വരെ രോഗ ബാധ സ്ഥിരീകരിച്ചു. ഇവർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും, മുനിസിപ്പൽ, കോർപ്പറേഷൻ ഏരിയകളിലും ക്വാറന്റൈയിനാലാണ്. തിരുവാണിയൂർ പഞ്ചായത്തിലെ സ്വകാര്യ കമ്പനിയിലെ 14 പേർക്ക് രണ്ടു ദിവസങ്ങളിലായി രോഗ ബാധ സ്ഥിരീകരിച്ചു. ഇവരും വിവിധ മേഖലകളിലാണ്.കമ്പനി താത്കാലികമായി ആരോഗ്യ വിഭാഗം അടപ്പിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ കിഴക്കമ്പലത്ത് ഒരാൾക്ക് പോസിറ്റീവായി. പത്തിൽ താഴെ മാത്രമാണ് സമ്പർക്കം.