കൊച്ചി: അസറ്റ് ഹോംസിന്റെ നിർമ്മാണ സൈറ്റിലെ അന്യസംസ്ഥാന തൊഴിലാളി കൊവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാർത്ത സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകി. കടവന്ത്ര വിദ്യാനഗറിലെ സൈറ്റിലെന്നാണ് വ്യാജവാർത്ത. വിദ്യാനഗറിൽ അസറ്റ് ഹോംസിന് സൈറ്റുകളില്ല. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നനടപടി സ്വീകരിക്കുമെന്നും കമ്പനി വാർത്താക്കുറിപ്പിൽ പറഞ്ഞു.