donation
ഡി.വൈ.എഫ്.ഐ.നീലീശ്വരം യൂണിറ്റ് എഫ്.എൽ.ടി.സെന്ററിലേക്ക് സാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ബിബി സെബിക്ക് കൈമാറുന്നു

കാലടി: പഴയന്യൂസ് പേപ്പർ ശേഖരിച്ച് വിറ്റുകിട്ടിയ തുക കൊണ്ട് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കുവേണ്ട സാധനങ്ങൾ വാങ്ങി ഡി.വൈ.എഫ്.ഐ നീലീശ്വരം യൂണിറ്റ് മലയാറ്റൂർ -നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിബി സെബിക്ക് കൈമാറി. യൂണിറ്റ് പ്രസിഡന്റ് അപ്പു.കെ.എസ്, സെക്രട്ടറി സേതു.എം.എസ്,ശരത്കുമാർ, ഹരികൃഷ്ണൻ.സി.ആർ, ദേവിക,യദുകൃഷ്ണൻ.ആർ, ദേവനാഥ്. ആർ. കെ. ജെ. പോൾ, ആതിരദിലിപ് എന്നിവർ പങ്കെടുത്തു.