അങ്കമാലി: മൂക്കന്നൂർ ടൗണിൽ മഴപെയ്യുമ്പോഴുണ്ടാകുന്ന രൂക്ഷമായ വെളളക്കെട്ടിന് പരിഹാരം കാണുന്നതിനായി റോജി.എം.ജോൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ, മുൻ എം.എൽ.എ പി.ജെ ജോയി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി.ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം.വർഗീസ്, ഗ്രേസി റാഫേൽ, വിവിധ കക്ഷി നേതാക്കളായ ഏല്യാസ് കെ.തരിയൻ, കെ.എസ് മൈക്കിൾ, കെ.വി.ബിബീഷ്, മോളി വിൻസെന്റ്, ചെറുപുഷ്പാശ്രമം സുപ്പീരിയർ ബ്രദർ വർഗീസ് മഞ്ഞളി, എം.എ.ജി,ജെ ആശുപത്രി ഡയറക്ടർ, ബ്രദർ തോമസ് കരോണ്ട്കടവിൽ, മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ജിനോ മറ്റേക്കാട്, പഞ്ചായത്ത് മെമ്പർമാരായ എ.സി പൗലോസ്, ലീലാമ്മ പോൾ, സ്വപ്ന ജോയി,ഡെയ്‌സി ഉറുമീസ്, ബീന ജോൺസൺ, സെക്രട്ടറി, കെ.കെ.പ്രശാന്ത്, അസി.എൻജിനീയർ സൗമ്യ എന്നിവർ സംബന്ധിച്ചു.
ടൗണിലേക്ക് ഒഴുകിയെത്തുന്ന മഴവെള്ള ഉറവിടങ്ങളിൽ തന്നെ തടയുന്നതിനുള്ള സംവിധാനമേർപ്പെടുത്തുവാൻ യോഗം തീരുമാനിച്ചു. ഓർഫനേജ് ഹൈസ്‌കൂൾ ഗ്രൗണ്ട്, ചെറുപുഷ്പാശ്രമം, എസ്. എച്ച് പബ്ലിക് സ്‌കൂൾ, എം.എ.ജി.ജെ ആശുപത്രി എന്നിവിടങ്ങളിലെ മഴവെള്ളം ആശുപത്രി കോമ്പൗണ്ടിലെ മഴവെള്ള സംഭരണിയിലേക്ക് ഒഴുക്കുന്നതിനാവശ്യമായ സംവിധാനങ്ങളേർപ്പെടുത്തും.