cleaning
അങ്കമാലി -മഞ്ഞപ്ര റോഡിൽ കിടങ്ങൂർ അമ്പലം ഭാഗത്ത് ഡി.വെ.എഫ്.ഐയുടെ നേതൃത്വത്തിൽ കാനശുചീകരിക്കുന്നു

അങ്കമാലി: അങ്കമാലി മഞ്ഞപ്ര റോഡിന്റെ അശാസ്ത്രീയ നിർമ്മാണം മൂലം വെള്ളക്കെട്ട് രൂക്ഷമായി. കാനയിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും , മെറ്റലും ,മാലിന്യങ്ങളും നീക്കം ചെയ്യാത്തതുമൂലം വീടുകളിലെക്ക് വെള്ളം കയറി.കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐയുടെ നേതൃത്തിൽ തോട് ശുദ്ധീകരിച്ചതോടെ വെള്ളക്കെട്ട് താത്കാലികമായി ഒഴിവായി. മഞ്ഞപ്ര റോഡിന്റെ നിർമ്മാണം കഴിഞ്ഞതോടെ റോഡ് തറനിരപ്പിൽ നിന്നും രണ്ടടിയിലേറെ ഉയർന്നു.കാലവർഷം കനത്തതോടെ റോഡിനിരുവശങ്ങളിലെ വീടുകളിലേക്കും കച്ചവടസ്ഥാപനങ്ങളിലേക്കും വെള്ളം കയറി.15 കോടി രൂപ അനുവദിച്ച റോഡ് നിർമ്മാണത്തിന്റെ തുടക്കം മുതലെ അപാകതകൾ ചൂണ്ടി കാട്ടിയിട്ടും അധികൃതർ ഇടപെടാതിരുന്നതിനാലാണ് ഇന്നത്തെ ദുരവസ്ഥക്കുകാരണം.

നടപടിയില്ലെങ്കിൽ സമരത്തിലേക്ക്

റോഡിനിരുവശവും കാനതീർത്ത് വെള്ളക്കെട്ടും അപകടവും ഒഴിവാക്കാൻ നടപടി സ്വീകരിച്ചില്ലായെങ്കിൽ പ്രത്യഷസമരവുമായി ഡി.വൈ.എഫ്.ഐ രംഗത്തു വരുമെന്ന് മേഖല പ്രസിഡന്റ് ജിയോ ജേക്കബ് പറഞ്ഞു. കിടങ്ങൂർ അമ്പലം ഭാഗത്ത് നടന്ന കാന ശുചീകരണത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം എം.എസ്. ശ്രീകാന്ത് പഞ്ചായത്തംഗം രാജി ബിനീഷ്, എന്നിവർ നേതൃത്വം നൽകി.