അങ്കമാലി: നായത്തോട് നവയുക കലാസമിതി ഓഫീസിൽ ആരംഭിക്കുന്ന കെ.ആർ കുമാരൻ മാസ്റ്റർ വായനശാലയിലേക്ക് കുറുമശേരി അക്ഷര വായനശാല നൂറോളം പുസ്തകങ്ങൾ കൈമാറി. ജില്ലാ ലൈബ്രററി കൗൺസിൽ സെക്രട്ടറി എം.ആർ സുരേന്ദ്രനിൽ നിന്നും വായനശാല പ്രസിഡന്റ് ഷാജിയോഹന്നാൻ പുസ്തകങ്ങൾ ഏറ്റു വാങ്ങി. സെക്രട്ടറി ജിഷ്ണു എൻ.പി .രക്ഷാധികാരികളായ കെ.കെ.താരുകുട്ടി ജിജൊ ഗർവാസീസ് ,ടി .വൈ ഏല്യാസ് അക്ഷര വായനശാല ഭാരവാഹികളായ ജിത്ത് ലാൽ രാമൻ ടി .എ .ജയരാജ് തുടങ്ങിയവർ സന്നിഹിതരായി.