obit

ആലുവ: കൊവിഡ് പോസിറ്റീവായി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനയ്ക്കപറമ്പിൽ അബ്ദുൽ ഖാദർ (അബ്ദു - 73) നിര്യാതയായി. പച്ചാളത്തെ സ്വകാര്യാശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പനി ബാധിച്ച് ചികിത്സയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഞായറാഴ്ച്ച കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് മരിച്ചത്. ഹൃദ്രോഗവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. തായിക്കാട്ടുകര ജുമാമസ്ജിദിൽ കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്കാരം നടത്തി.
മക്കൾ: ഷെമീർ എം.എ, ഹൈദ്രോസ് എം.എ, സുലേഖ. മരുമക്കൾ: ഷിഹാബ് കെ.എം, താഹിറ.