കൊച്ചി: മൃഗസംരക്ഷണ വകുപ്പിനുകീഴിൽ 20, 21 തീയതികളിൽ നടത്താനിരുന്ന അഭിമുഖം കൊവിഡ് പശ്ചാത്തലത്തിൽ റദ്ദുചെയ്തതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ രാത്രിസമയത്ത് കർഷകർക്കാവശ്യമായ വെറ്ററിനറി സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരേയും അറ്റൻഡർമാരെയും നിയമിക്കുന്നതിനുള്ള അഭിമുഖമാണ് റദ്ദാക്കിയത്.