deen
അഡ്വ .ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന് നൽകുന്ന കിറ്റ് മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സംവിദായകൻ മേജർ രവി ഡിസാസ്റ്റർ ടീമിന് കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു

മൂവാറ്റുപുഴ: ദുരന്ത മുഖത്ത് സേവനം നടത്തുന്ന സന്നദ്ധ പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഇടുക്കി അഡ്വ .ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള ഇടുക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന് കൈത്താങ്ങായി ചലച്ചിത്ര സംവിധായകൻ മേജർ രവി മാസ്‌ക് ,ഡിസാസ്റ്റർ ഫോഴ്‌സ് റെയിൻ കോട്ടുകൾ ,
മെഡിക്കൽ കിറ്റ് ,ഗ്ലൗസുകൾ തുടങ്ങിയവ അടങ്ങുന്ന കിറ്റ് നൽകി . മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ മേജർ രവി ഡിസാസ്റ്റർ ടീമിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഇടുക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം മൂവാറ്റുപുഴ കോഓർഡിനേറ്റർ എൽദോ ബാബു വട്ടക്കാവിൽ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ഡിസാസ്റ്റർ ടീമിന് തുടർ പരിശീലനം കട്ടപ്പന, മൂന്നാർ, തേക്കടി എന്നിവിടങ്ങളിൽ നടത്തുവാൻ മേജർ രവി സന്നദ്ധത അറിയിച്ചു. അതിന്റെ ഭാഗമായി ഇടുക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെ മുഖ്യ രക്ഷാധികാരി അദ്ദേഹം പ്രവർത്തിക്കുമെന്നും ഉറപ്പ് നൽകി. പരിശീലന പരിപാടിയുടെ ഭാഗമായി 10 വിദ്യാർത്ഥികൾക്ക് നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് പരിശീലനം നൽകി. നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം മുഖ്യ പ്രഭാഷണം നടത്തി. ആന്റി ഡിസാസ്റ്റർ മാനേജ്‌മെന്റ് ചീഫ് കോഡിനേറ്റർ ബിജുകുമാർ,ന്നിവർ റിസ്‌ക്യു ട്രെയ്‌നർ സിറാജ് കാരക്കുന്നം, നീന്തൽ പരിശീലകൻ കെ.എസ്. ഷാജി, അരുൺ സത്യൻ ,ജേക്കബ് കുട്ടപ്പായി ഇരമംഗലത്ത് സംസാരിച്ചു.