കൊച്ചി: കൺസ്യൂമർഫെഡ് ഇക്കുറി തുറക്കുക 1,850 ഓണച്ചന്തകൾ. ഉദ്ഘാടനം 23ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും. 30 വരെയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക. 180 എണ്ണം ത്രിവേണി മാർക്കറ്റുകൾ വഴിയും ബാക്കി സംഘങ്ങൾ നടത്തുന്ന വിപണന കേന്ദ്രങ്ങളായുമാണ് പ്രവർത്തിക്കുകയെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ത്രിവേണി ആട്ട, മൈദ, റവ, വെളിച്ചെണ്ണ, ചായപ്പൊടി എന്നിവയുടെ ഓൺലൈൻ ലോഞ്ചിംഗ് 18ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മാനേജിംഗ് ഡയറക്‌ടർ വി.എം. മുഹമ്മദ് റഫീഖ്, പർച്ചേസിംഗ് മാനേജർ വി.എ. ദിനേശ് ലാൽ, അഡ്മിനിസ്‌ട്രേഷൻ മാനേജർ പി.കെ. അനിൽകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.