കാലടി: കാലടി പഞ്ചായത്തിൽ ചിറ്റേപ്പാടത്ത് വി.കെ കുമാരൻ സ്മാരക തൊഴിൽ സേനയുടെ നേതൃത്വത്തിൽ തരിശായി കിടന്ന നാലരഏക്കർ തരിശുപാടത്ത് നെൽകൃഷി തുടങ്ങി. പൗലോസ് പാലേലി,അവറാച്ചൻ കോലഞ്ചേരി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കൃഷിയിടം. വിത്തിടൽ ചടങ്ങ് കാലടി ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ.എ ചാക്കോച്ചൻ, കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ തുളസി ,കെ.എസ്.കെ.ടി.യു ജില്ലാ ജോയിമന്റ് സെക്രട്ടറിയും, കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ ശശി, കെ.എസ്.കെ.ടി.യു കാലടി ഏരിയ സെക്രട്ടറി എം.പി അബു എന്നിവർ ചേർന്ന് വിത്തിടൽ നിർവഹിച്ചു.കാലടി കൃഷി ഓഫീസർ ബീത്തിബാലചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാലസ്പോൾ, സഹകരണബാങ്ക് വൈസ് പ്രസിഡന്റ് പി.എൻ അനിൽകുമാർ, തൊഴിൽ സേന പ്രസിഡന്റ് എം.വി പ്രദീപ്, സെക്രട്ടറി, എം വി ലെനിഷ്, എംകെ വിജയൻ, എസ് സുരേഷ് ബാബു, പി ബി സജീവ്, എം സി സുധാകരൻ, ബേബിപൗലോസ്, കെ എസ് ജിന്റോ ,കെ വി പൊന്നപ്പൻ എന്നിവർ പങ്കെടുത്തു.