ആലുവ: കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പരിസ്ഥിതി ആഘാത പഠനം (ഇ.ഐ.എ) 2020ന്റെ കരട് രേഖയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമെ അന്തിമവിജ്ഞാപനം പുറത്തിറക്കാവൂവെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകശ് ജാവദേക്കറിനാട് എൻ.ഡി.എ സംസ്ഥാന സമിതിയഗംങ്ങളയ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസും ജനറൽ സെക്രട്ടറി എം.എൻ. ഗിരിയും നൾകിയ കത്തിൽ ആവശ്യപ്പെട്ടു.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വെള്ളപ്പൊക്കം പ്രകൃതിദുരന്തങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷണം അന്തിമ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തണം കത്തിൽ തുടർന്ന് ആവശ്യപ്പെട്ടു. കൊവിഡ് ഭീതി മാറി രാജ്യം സാധരണ നിലയിലേക്ക് എത്തുന്നത തുവരെ ഇ.ഐ.എ 2020 ഭേദഗതിയിൻമേലുള്ള തുടർ നടപടി നിർത്തിവയ്ക്കണം. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർത്ത കേരളത്തിലെ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ ഇ.ഐ.എ കരട് രേഖയെ എതിർക്കുന്നത് കപട പരിസ്ഥിതി വാദത്തിലൂന്നിയ ഇരട്ടത്താപ്പാണെന്നും ഇരുവരും ആരോപിച്ചു.