 
പറവൂർ: കൈതാരം കോതകുളം വടക്കേചുള്ളിയാങ്കര തങ്കപ്പൻ (70) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ന്യൂമോണിയയും ഉണ്ടായിരുന്നു. പറവൂർ തോന്ന്യകാവിലെ പൊതുശ്മശാനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചു. ഭാര്യ: സുഭാഷിണി. മക്കൾ: കണ്ണൻ, കലേഷ്, സുമേഷ്. മരുമക്കൾ: ബിന്ദു, ഷീബ, സൗമ്യ.