കാലടി: തുറവുംകര മേഖലാ യൂണിയൻ (ഐ.എൻ.ടി.യു.സി) അംഗങ്ങൾക്കുള്ള ലേബർ കാർഡിന്റെ വിതരണവും, പതാക ഉയർത്തലും അൻവർ സാദത്ത് എം.എൽ.എ നടത്തി.കാർഡിന്റെ വിതരണോദ്ഘാടനവും നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് പി.ഐ നാദിർഷ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.പി ലോനപ്പൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ, യൂണിയൻ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ എം.ഐ ദേവസിക്കുട്ടി,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.ഒ ലോറൻസ്,സി.കെ ഡേവിസ്, മണ്ഡലം ഭാരവാഹികളായ പി.കെ അലിഅക്ബർ, സി.പി ജോഷി, ദേവസിക്കുട്ടി പടയാട്ടിൽ, കെ.എ ഷജീർ,പി എച്ച് ഹമീദ്,പി എൻ സുരേന്ദ്രൻ ജിജു കല്ലുങ്ങ എന്നിവർ പങ്കെടുത്തു.