പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ആവണി ജെ.എൽ.ജി ഗ്രൂപ്പിലെ അംഗങ്ങളായ യുവാക്കളുടെ നേതൃത്വത്തിൽ തുരുത്തിപ്പുറം ഓണത്തുകാട്ടിൽ നടന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം കെ.വി. പ്രകാശൻ, ബോർഡ് മെമ്പർ കെ.എസ് ജനാർദനൻ തുടങ്ങിയവർ പങ്കെടുത്തു.