പറവൂർ: പറവൂർ പമ്പിംഗ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പറവൂർ നഗരസഭ, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, പളളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ എന്നീ പഞ്ചായത്തുകളിൽ ഇന്ന് കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടും.