കോലഞ്ചേരി: ഐരാപുരം സർവീസ് സഹകരണ ബാങ്കിൽ അംഗത്വമുള്ള കുടുംബങ്ങളിൽ കാൻസർ, വൃക്ക, എച്ച്.ഐ.വി,കരൾ രോഗം, ഹൃദയ ശസ്ത്രക്രിയ നടത്തിയവർ, വാഹനാപകടത്തിൽ അംഗപരിമിതരായവർ എന്നിവർക്ക് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ ബാങ്കിൽ നൽകണമെന്ന് പ്രസിഡന്റ് കെ. ത്യാഗരാജൻ അറിയിച്ചു