ആലുവ: നവമാദ്ധ്യമങ്ങളിലൂടെ ചിലർ അപകീർത്തിപ്പെടുത്തുന്നതായി ആരോപിച്ച് ബി.ജെ.പി ആലുവ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും കഴിഞ്ഞ ദിവസം രാജിവെച്ച പ്രീത രവീന്ദ്രൻ രംഗത്തെത്തി. തന്റെ ജീവന് എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദികൾ തനിക്കെതിരെ നുണപ്രചരണം നടത്തുന്നവർ മാത്രമായിരിക്കുമെന്ന് പ്രീത രവീന്ദ്രൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും പൊലീസിനും ബന്ധുക്കൾക്കും നാട്ടുകാർക്കുമുള്ള അറിയിപ്പ് എന്ന നിലയിലാണ് എഫ്.ബിയിൽ കുറിപ്പിട്ടിട്ടുള്ളത്. താൻ പാർട്ടയിൽ നിന്നും രാജിവെച്ചതുമായി ബന്ധപ്പെട്ട് ചിലർ ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രീത കുറിപ്പിൽ വ്യക്തമാക്കുന്നു.