പറവൂർ : പറവൂർ നിയോജക മണ്ഡലത്തിൽ എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 260 ലക്ഷം രൂപയും പ്രവൃത്തിക്കൾ അനുമതി ലഭിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. പറവൂർ നഗരസഭ 28, 32 നമ്പർ അംഗൻവാടി കെട്ടിട്ടം നിർമ്മിക്കാൻ 11 ലക്ഷം രൂപ വീതം അനുവദിച്ചു. പറവൂർ ഗവ. ഗോൾസ് ഹൈസ്കൂളിൽ വാഹനം വാങ്ങുന്നതിന് 11 ലക്ഷം, പറവൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് റൂം നിർമ്മാണത്തിന് പത്ത് ലക്ഷം, വടക്കേക്കര പഞ്ചായത്ത് പതിനെഴാം വാർഡിൽ പ്രീയദർശിനി റോഡ് നിർമ്മാണത്തിന് 27 ലക്ഷം. ചിറ്റാറ്റുകര രണ്ടാം വാർഡിൽ എക്സ് എം.എൽ.എ ബൈ ലൈൻ റോഡിന് 16.9 ലക്ഷം. ഏഴിക്കര പഞ്ചായത്തിലെ ഒമ്പാതം വാർഡിൽ പള്ളിയാക്കൽ - എടംപാടം റോഡ് പുനരുദ്ധാരണത്തിന് 21.13 ലക്ഷം. അഞ്ചാം വാർഡിൽ ക്ഷേമോദയം - ശാസ്ത ടെമ്പിൾ റോഡിന് 11 ലക്ഷം. രണ്ടാം വാർഡിലെ മാച്ചായത്ത് റോഡ് നിർമ്മാണത്തിന് 14.85 ലക്ഷം, ചേന്ദമംഗലം പഞ്ചായത്തിലെ കടൽവാതുരുത്തിലെ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് 28 ലക്ഷം. പതിനെട്ടാം വാർ‌ഡിലെ കോളനി - അംഗൻവാടി റോഡ് പുനരുദ്ധാരണത്തിന് 44.01 ലക്ഷം. പതിമൂന്നാം വാർഡിലെ നേതാജി റോഡ് നിർമ്മാണത്തിന് 17ലക്ഷം, വരാപ്പുഴ പഞ്ചായത്തിലെ ഗാന്ധി - പുതുശ്ശേരി റോഡ് നിർമ്മാണത്തിന് 16.50 ലക്ഷം രൂപയുമാണ് അനുവദിച്ചത്.