pampakuda
പാമ്പാക്കുട ഗ്രാമ പഞ്ചായത്തിന്റെ നേതൃത്ത്വത്തിൽ ആരംഭിച്ച ക്വാറന്റൈൻ സെന്ററിലേക്ക് സർവീസ് സഹകരണ ബാങ്ക് കിടക്കളും മറ്റു അവശ്യ സാധനങ്ങളും പ്രസിഡന്റ് അമ്മിണി ജോർജിന് നൽകുന്നു

പിറവം: പാമ്പാക്കുട ഗ്രാമഞ്ചായത്തിന്റെ നേതൃത്വത്തിൽ മികച്ച സൗകര്യങ്ങളൊരുക്കി ക്വാറന്റൈൻ സെന്റർ.

സമന്വയ എക്യുപ്മെനിക്കൽ സ്റ്റഡി ആൻഡ് സ്റ്റഡി സെന്റിൽ തുടങ്ങിയ സെന്ററിൽ നൂറു കിടക്കകളുണ്ട്. പ്രസിഡന്റ് അമ്മിണി ജോർജ് മുൻകയ്യെടുത്താണ് സെന്റർ തുടങ്ങാൻ തീരുമാനിച്ചത്. സെന്റിലേക്ക് ആവശ്യമായ കിടക്കളും തലയിണകളും പാമ്പാക്കുട സർവീസ് സഹകരണ ബാങ്ക് നൽകി.ഭക്ഷണം ഇവിടെത്തന്നെ ഒരുക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കി. സെന്ററിൽ നടന്ന ചടങ്ങിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസി‌ന്റ് അമ്മിണി ജോർജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെെസ് പ്രസിഡന്റ് സി.ബി. രാജീവ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീല ബാബു, എൻ.ആർ ഷാജു, സുമ ഗോപി, സിന്ധു ജോർജ് , സുഷമ മാധവൻ ,റീബാമോൾ ജോയ്, പാമ്പാക്കുട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജേക്കബ് മംഗലത്ത് തുടങ്ങിയവർ പങ്കെടുത്തു.