മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ 2020- 21 വാർഷിക പദ്ധതിയിൽ പട്ടിക ജാതി , പട്ടികവഗ, ജനറൽ വിഭാഗങ്ങളിലെ വിവിധ വ്യക്തിഗത ആനൂകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോറം സൗജന്യമായി വാർഡ് കൗൺസിലർമാരിൽ നിന്നും ലഭിക്കുന്നതാണ്. ആനൂകൂല്യം ആവശ്യമുള്ള ഗുണഭോക്താക്കൾ പൂരിപ്പിച്ച അപേക്ഷ ഫോറങ്ങൾ ആഗസ്റ്റ് 20 ന് മുമ്പായി വാർഡ് കൗൺസിലർമാരെ ഏല്പിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.