കൊച്ചി: വടുതല -പേരണ്ടൂർ പാലവുമായി ബന്ധപ്പെട്ട സർവേ നടപടികൾ നിർത്തിവയ്ക്കണമെന്ന പി.ഡബ്‌ള്യു.ഡി ബ്രിഡ്ജസ് വകുപ്പിന്റെ നിർദേശത്തിൽ വ്യക്തത വരുത്തുന്നതിനായി കളക്ടർ യോഗം വിളിക്കണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. പേരണ്ടൂർ - വടുതല പാലത്തിനടിയിലൂടെ വാട്ടർ മെട്രോ സർവീസ് നടത്തുന്നതിന് കഴിയുന്ന രീതിയിൽ പാലം പണിയണമെന്നുള്ള കെ.എം.ആർ.എല്ലിന്റെ ആവശ്യം കണക്കിലെടുത്താണ് റവന്യൂവകുപ്പിന്റെ സർവേ നടപടികൾ നിർത്തിവയ്ക്കണമെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ കത്ത് നൽകിയിരിക്കുന്നത്. അതേസമയം വാട്ടർമെട്രോ സർവീസ് നടത്തേണ്ടിവരുന്ന സാഹചര്യത്തിൽ പാലത്തിന്റെ ഉയരം വർദ്ധിപ്പിക്കണമെന്നായിരുന്നു ആദ്യ നിർദേശം. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുന്നതിനായി ജില്ലാ കളക്ടർ അടിയന്തരമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു