libraray
വലമ്പൂർ പബ്ലിക് ലൈബ്രറിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിക്കുന്നു

കോലഞ്ചേരി:വലമ്പൂർ പബ്ലിക് ലൈബ്രറിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിച്ചു. മഴുവന്നൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺവാസു അദ്ധ്യക്ഷനായി.എം.ജി എ.ബി,എം.പി ഷാന്റി, പി.ആർ മനോജ്, വി.ആർ. രാഗേഷ് എന്നിവർ സംബന്ധിച്ചു. പതിനയ്യായിരത്തോളം പുസ്തകങ്ങളും ആയിരത്തിലേറെ അംഗങ്ങളുമായി പ്രവർത്തിച്ചുവരുന്ന ലൈബ്രറിക്ക് 53 വർഷത്തിലേറെ പഴക്കമുണ്ട്. വിശാലമായ ഓഡി​റ്റോറിയം, ഓൺലൈൻ ക്ലാസ്, ബാലവേദി,യുവത, വനിത എന്നീ വ്യത്യസ്ത മേഖലകളിലെ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.