കൊച്ചി : മഹാരാജാസ് കോളേജ് മലയാളവിഭാഗം കല, സാഹിത്യം, സമൂഹം ഭാവി ഉത്കണ്ഠകൾ എന്ന പേരിൽ സംഘടിപ്പിക്കുന്ന പത്തു പ്രഭാഷണങ്ങൾ അന്താരാഷ്ട്ര വെബിനാർ പരമ്പരയിലെ നാലാമത്തെ പ്രഭാഷണം കവിയും ചിത്രകാരിയുമായ ഡോണ മയൂര നിർവഹിച്ചു. സമകാലിക ലോകകവിതാപ്രവണതകൾ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. വകുപ്പദ്ധ്യക്ഷനും കവിയുമായ എസ്. ജോസഫ് സ്വാഗതവും ഡോ. ജൂലിയ ഡേവിഡ് നന്ദിയും പറഞ്ഞു. ഡോ. സുമി ജോയി ഓലിയപ്പുറം മോഡറേറ്ററായിരുന്നു. പരമ്പരയിലെ അടുത്ത പ്രഭാഷണം ചിത്രകാരനും ക്യുറേറ്ററുമായ ബോസ് കൃഷ്ണമാചാരി 19ന് വൈകിട്ട് 3ന് നടത്തും. ഡോണ മയൂരയുടെ പ്രഭാഷണം https://youtu.be/uD8a1tXdetg എന്ന യുട്യൂബ് ലിങ്കിൽ ലഭ്യമാണ് .