തൃക്കാക്കര : തൃക്കാക്കര നഗര സഭയിലെ മനക്കടവ് കുടിവെള്ള പദ്ധതിയുടെ കൺസൾട്ടൻസി
കേരള സ്റ്റീൽ ഇൻട്രസ്റ്റ് ഇ.എൽ എന്ന കമ്പനിക്ക് നൽകാനുള്ള നീക്ത്തിന് പിന്നിൽ അഴിമതിയെന്ന് ആക്ഷേപം. ഇക്കാര്യം ഉയർത്തി ബി.ജെ.പിയും,ബി.ഡി.ജെ.എസും രംഗത്തെത്തി. തൃക്കാക്കര മുനിസിപ്പൽ കൗൺസിലിന് കാലാവധി തീരാൻ മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ മനക്കടവ് കുടിവെള്ള പദ്ധതി അജണ്ടയായി വന്നത് ഈ മേഖലയിൽ ഒരു പരിചയവുമില്ലാത്ത കൺസൾട്ടൻസിയെ ഏൽപ്പിക്കുന്നതിന് പിന്നിൽ വൻ അഴിമതിയാമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ ആരോപിച്ചു.നടപ്പിലാക്കാൻ സാധിക്കാത്ത പദ്ധതിയുടെ സാദ്യതാ പഠനത്തിന് ലക്ഷങ്ങൾ കൊടുക്കുന്നതിൽ അഴിമതിയുണ്ടെന്ന് ബി.ജെ.പി മുൻസിപ്പൽ പ്രസിഡന്റെ സി.ബി അനിൽകുമാർ പറഞ്ഞു. പദ്ധതി കൺസൾട്ടൻസിയെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ ഇരുസംഘടനകളും മുൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി.