class
കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി ഷാജൻ പട്ടിമറ്റത്ത് നടത്തിയ ബോധവത്കരണ ക്ലാസ്

പട്ടിമറ്റം: കുന്നത്തുനാട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പട്ടിമ​റ്റം ജംഗ്ഷനിൽ ബോധവത്കരണം സംഘടിപ്പിച്ചു. കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി. ഷാജൻ ക്ളാസെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വി.വി ഗോപാലൻ, ജനറൽ സെക്രട്ടറി ടി.പി. അസൈനാർ, വ്യാപാരി വ്യവസായിസമിതി യൂണിറ്റ് സെക്രട്ടറി കെ.എം. ഷമീർ, ട്രഷറർ കെ.കെ. റഷീദ് തുടങ്ങിയവർ സംബന്ധിച്ചു. 15 മുതൽ ആഗസ്റ്റ് 5 വരെ പട്ടിമറ്റത്തെ വ്യാപാരസ്ഥാപനങ്ങൾ രാത്രി 8.30 വരെ പ്രവർത്തിക്കും.