കൊച്ചി: സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന്റെ ഹാൻവീവ് ഷോറൂമുകളിൽ ഓണം വില്പനയിൽ 20 ശതമാനം സർക്കാർ റിബേറ്റിനു പുറമേ 10 ശതമാനം ഡിസ്കൗണ്ടും നൽകും . കൊവിഡ് കാലത്ത് ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ലഘൂകരിച്ച് കൈത്തറി തുണിത്തരങ്ങളുടെ വില്പന വർദ്ധിപ്പിക്കുന്നത് ലക്ഷ്യം വച്ചാണ് നടപടി. പരമ്പരാഗത കൈത്തറി വസ്ത്രങ്ങൾക്കു പുറമേ കോട്ടൺ മാസ്കാം ഹാൻവീവ് ഷോറൂമുകളിൽ ലഭിക്കും. വിലക്കിഴിവിനു ശേഷം 11 രൂപയാണ് വില. ഹാൻവീവിന്റെ എറണാകുളം റീജണൽ ഓഫീസിന് കീഴിലെ കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നോർത്ത് പറവൂർ, ചേർത്തല ഷോറൂമുകളിലും 30 വരെ ആനുകൂല്യം ലഭിക്കും. സർക്കാർ പൊതുമേഖല, സ്കൂൾ, ആശുപത്രി മുതലായ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർക്ക് മാസതവണ വ്യവസ്ഥയും ലഭ്യമാണ്.