കാലടി: തിരുവൈരാണിക്കുളം യുവജന സമാജം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചിത്രരചന മത്സരം നടത്തുന്നു. സ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും മത്സരിക്കാം. ഇന്നു രാത്രി 10 മണിക്ക് മുൻപ് വായനശാലയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലോ വായനശാല ഭാരവാഹികളുടെ വാട്സ് ആപ്പ് നമ്പരിലേക്കോ അയക്കാവുന്നതാണ് വിഷയം: എന്റെ ഗ്രാമം. വായനശാല വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ചിത്രങ്ങൾ അയക്കുന്നവർ സ്വാതന്ത്ര്യദിന ചിത്രരചനാ മത്സരം എന്ന ഹാഷ് ടാഗോട് കൂടി, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്ന് രേഖപ്പെടുത്തി ചിത്രങ്ങൾ അയക്കേണ്ടതാണെന്ന് ലൈബ്രറി പ്രസിഡന്റ് പ്രസൂൺ കുമാർ, സെക്രട്ടറി അശോകൻ എന്നിവർ അറിയിച്ചു.വാട്ട്സാപ്പ് നമ്പർ: 9495559191,9744744814.