കൊച്ചി നഗരസഭാ പരിധിയിൽപെട്ട ഭാഗത്ത് പുഞ്ചത്തോട് കൈയേറാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. വൈറ്റില അയിഷ റോഡിനു സമീപം നിർമ്മിച്ച കെട്ടിടത്തിന് മുൻവശത്തുള്ള തോട് മൂടാനായിരുന്നു നീക്കം നടന്നത്. കെട്ടിടത്തിൽ പാർക്കിംഗ് സൗകര്യം ഒരുക്കാൻ വേണ്ടി തോടിന്റെ വീതികുറച്ച് നികത്തിയെടുക്കാനുള്ള ശ്രമമാണ് തടഞ്ഞതെന്ന് സമീപവാസികൾ പറയുന്നു.