പെരുമ്പാവൂർ: ലയൺസ് ക്ലബ്ബ് പെരുമ്പാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സാമൂഹ്യകാരുണ്യ പദ്ധതികൾക്ക് ഇന്ന് തുടക്കമാകും. കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായ ടിവി വിതരണം, നേത്ര ചികിത്സാ ഉൾപ്പെടെയുള്ള വിദ്യാദർശൻ പദ്ധതി, വീടു നിർമ്മാണം, പ്രമേഹ രോഗികൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്ന ബീറ്റ് ഡയബിറ്റിസ് പദ്ധതി, ബാലപീഡനത്തിലെ നെവർ മി പദ്ധതി, 50 പേർക്ക് ഡയാലിസ് , വൃക്ക മാറ്റി വെക്കുന്നവർക്ക് സാമ്പത്തിക സഹായം, തിമിര ശസ്ത്രക്രിയ സാമ്പത്തിക സഹായം നിലവിലെ ലയൺസ് കമ്മ്യൂണിറ്റി ഹാൾ നവീകരിച്ച് പൊതുജനത്തിന് സൗജന്യ നിരക്കിൽ പരിപാടികൾക്ക് തുറന്നു നൽകാനുളള പദ്ധതി തുടങ്ങി നിരവധി പദ്ധതികൾ നടപ്പിലാക്കും. ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം. എൽ.എ യും ടെൽക് ചെയർമാൻ എൻ.സി മോഹനനും സംബന്ധിക്കും. ലയൻസ് ക്ലബ് പ്രസിഡന്റ് ടി.പി സജി, സെക്രട്ടറി ഏലിയാസ് മാത്യു , ട്രഷറർ എം.ഐ വർഗീസ്, എൽ.സി.ഐ. എഫ് കോഓഡിനേറ്റർമാരായ എൻ.പി രാജു , ഡോ.ബീന രവികുമാർ , ബി ബാബു, ടി വി ബേബി, എം മാത്യുസ് എന്നിവരടങ്ങുന്ന ക്ലബ് ഭാരവാഹികളാണ് പദ്ധതികൾക്ക് നേതൃത്വം നൽകും.