covid

കൊച്ചി: ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിൽ സമ്പർക്കരോഗികളുടെ എണ്ണം കൂടുന്നതോടെ ജില്ലയിൽ കൊവിഡ് ആശങ്ക കുതിച്ചുയരുന്നു. 27 ദിവസം പ്രായമുള്ള കുഞ്ഞുൾപ്പെടെ ജില്ലയിൽ ഇന്നലെ 115 പേർക്ക് രോഗം സ്ഥിരീകരിച്ചു. 109 പേർ രോഗമുക്തരായി. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1359 ആയി. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഏഴുപേരുടെ നില ഗുരുതരമാണ്. കൊവി‌ഡ് ബാധിച്ച് ഇന്നലെ ആലുവ സ്വദേശി മരണമടഞ്ഞു.

വിദേശം/ അന്യസംസ്ഥാനം

1. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി (36)
2. ദുബായിൽ നിന്നെത്തിയ വെങ്ങോല സ്വദേശി (53)

രോഗവ്യാപനം കൂടിയ പ്രദേശങ്ങൾ - രോഗികളുടെ എണ്ണം

ആയവന - 15

കോട്ടപ്പടി - 4

തിരുവാണിയൂർ - 6

തൃക്കാക്കര കരുണാലയം കോൺവെന്റ് - 3

നാവികസേന ഉദ്യോഗസ്ഥർ - 4

ഫോർട്ടുകൊച്ചി - 6

മട്ടാഞ്ചേരി - 8

മഴുവന്നൂർ - 4

വടുതല - 5

വാഴക്കുളം - 11

രോഗമുക്തി

ആകെ -109
എറണാകുളം ജില്ല -103
അന്യസംസ്ഥാനം -2

മറ്റുജില്ല -4

ഐസൊലേഷൻ
ആകെ: 12554
വീടുകളിൽ: 10830
കൊവിഡ് കെയർ സെന്റർ: 154
ഹോട്ടലുകൾ: 1570

റിസൾട്ട്
ഇന്നലെ അയച്ചത്: 1466
ലഭിച്ചത്: 1377
പോസിറ്റീവ്: 155
ഇനി ലഭിക്കാനുള്ളത്: 1806