തോപ്പുംപടി: പശ്ചിമകൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 16 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫോർട്ട് കൊച്ചി- 6, മട്ടാഞ്ചേരി-8, ചെല്ലാനം - 1, ഇടക്കൊച്ചി - 1. പൊലീസ് പരിശോധന കർശനമാക്കിയതോടെ ജനങ്ങൾ പുറത്തേക്ക് ഇറങ്ങാതായതോടെയാണ് സമ്പർക്ക രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത്.