കൊച്ചി : കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന, കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ബസ്, ഗുഡ്സ്, ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് 1000 രൂപ കൂടി സർക്കാർ ധനസഹായം നൽകും. ആദ്യഘട്ടത്തിൽ യഥാക്രമം 5000, 3500, 2500, 2000 രൂപ നിരക്കിൽ ബോർഡിൽ നിന്നും സൗജന്യ ധനസഹായം അനുവദിച്ചിരുന്നു. കേരളത്തിൽ അതിതീവ്ര മഴയും പ്രകൃതിദുരന്തങ്ങളുമുണ്ടായ സാഹചര്യത്തിലാണ് രണ്ടാം ഘട്ട സഹായം . ഓണത്തിന് മുമ്പ് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മുഴുവൻ തൊഴിലാളികൾക്കും 1000രൂപ വീതം നൽകും. ആദ്യഘട്ട ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. അവരുടെ അക്കൗണ്ടിലേക്ക് ഈ തുക ക്രെഡിറ്റാകുന്നതാണ്. ഇതുവരെ അപേക്ഷ നൽകാത്ത, ബോർഡിൽ അംഗമായ തൊഴിലാളികൾ ബോർഡിന്റെ motorworker.kmtwwfb.kerala.gov.in എന്ന വെബ് പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കണം.