fr-peter-akkappadi-78

മൂവാറ്റുപുഴ : സി.എം.ഐ സഭയുടെ മൂവാറ്റുപുഴ കാർമ്മൽ പ്രവിശ്യാ അംഗം ഫാ. പീറ്റർ ആക്കപ്പടി സി.എം.ഐ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വാഴക്കുളം സി.എം.ഐ കർമ്മല ആശ്രമത്തിൽ. വാഴക്കുളം ആക്കപ്പടി പരേതരായ വർഗീസ് , അന്നമ്മ ദമ്പതികളുടെ ഏഴുമക്കളിൽ ഏഴാമനായ ഫാ. പീറ്റർ 1974ൽ സി.എം.ഐ സഭയിൽ പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് കൂനമ്മാവ്, കൊടുവേലി എന്നിവിടങ്ങളിൽ ഐ.ടി.സി അദ്ധ്യാപകനായും പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് 22 വർഷം ആഫ്രിക്കയിൽ വിവിധ ഇടവകകളിൽ മിഷനറിയായും വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.