പള്ളുരുത്തി: കൈയേറ്റങ്ങൾ വച്ച് പൊറുപ്പിക്കില്ലെന്ന് കൊച്ചി കോർപ്പറേഷൻ മേയർ സൗമിനി ജെയിൻ. കാനായും തോടും കൈയേറിയെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് പെരുമ്പടപ്പ് സന്ദർശിച്ച ശേഷമായിരുന്നു മേയർ ഇക്കാര്യം വ്യക്തമാക്കിയത്. തോടും കാനായും കൈയേറിയവർ
സ്വയം പൊളിച്ച് മാറ്റണം. വാഹനങ്ങൾ കയറാൻ കാന -തോടിന് മീതെ കോൺക്രീറ്റ് പാലം നിർമ്മിക്കാൻ കഴിവുള്ളവർക്ക് അനുമതി നൽകാം. പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച കാനയായതിനാൽ അറ്റകുറ്റപണികൾ ഇവർ തന്നെയാണ് നടത്തേണ്ടത്. പുതുതായി നിർമ്മാണങ്ങൾ നടത്തുമ്പോൾ കാനയിലെ നീരൊഴുക്ക് തടസപ്പെടാതിരിക്കാൻ സ്ളാബ് ഉയർത്തി നിർമ്മിക്കണമെന്നും മേയർ പറഞ്ഞു. ഇന്നലെയാണ് മേയർ സ്ഥലം സന്ദർശിച്ചത്.വെള്ളക്കെട്ട് മൂലം കാനവൃത്തിയാക്കുന്നതിനിടയിലാണ് നാട്ടുകാർ കൈയറ്റങ്ങൾ കണ്ടെത്തിയത്. എന്നാൽ കൈയേറ്റങ്ങൾ ളിച്ച് മാറ്റാൻ പലരും തയ്യാറായില്ല. തുടർന്ന് നാട്ടുകാർ അധികാരികൾക്ക് നൽകുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി കാന വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. 10 ലോഡ് മാലിന്യം ഇതിനോടകം ഇവിടെ നിന്നും ബ്രഹ്മപുരത്തേക്ക് കൊണ്ടു പോയി. മേയറോടൊപ്പം ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ, നഗരസഭ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു.