ആലുവ: കൊവിഡ് വ്യാപനത്തെ തുടർച്ച് ഒരു മാസം മുമ്പ് അടച്ചുപൂട്ടിയ ആലുവ ജനറൽ മാർക്കറ്റ് തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഇന്ന് നടക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. അൻവർസാദത്ത് എം.എൽ.എ, വ്യാപാര സംഘടനാ പ്രതിനിധികൾ, നഗരസഭ അധികൃതർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുമായി വൈകീട്ട് അഞ്ച് മണിക്ക് ഓൺലൈൻ യോഗം ചേരും.

കർശന നിയന്ത്രങ്ങളോടെയായിരിക്കും മാർക്കറ്റ് തുറക്കാൻ അനുമതി നൽകും. നിയന്ത്രണങ്ങൾ ലംഘിച്ചാൽ മാർക്കറ്റ് വീണ്ടും അടച്ചിടേണ്ടി വരും. വ്യാപാരികളുടേയും നഗരസഭയുടേയും സഹകരണത്തോടെ തൃശൂർ മോഡലായിരിക്കും ആലുവ ജനറൽ മാർക്കറ്റിൽ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.