കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിലെ 19 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. തിരുവാണിയൂർ പഞ്ചായത്തിലെ ടൗൺ ഉൾക്കൊള്ളുന്ന 11- ാം വാർഡ് ഇന്നു മുതൽ കണ്ടെയ്ൻമെന്റ് സോണാക്കും. കുന്നത്തുനാട് പഞ്ചായത്തിലെ 7 ാം വാർഡ് ചെങ്ങര പള്ളി മുതൽ ചിറങ്ങര വരെ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി. മഴുവന്നൂർ പഞ്ചായത്തിൽ 4 പേർക്കും, തിരുവാണിയൂരിൽ 6,കുന്നത്തുനാട്ടിൽ 4, പൂതൃക്കയിൽ 2, പുത്തൻകുരിശിലും,ഐക്കരനാട്ടിലും,കിഴക്കമ്പലത്തും ഒരാൾക്കു വീതവുമാണ് രോഗ ബാധ.