മൂവാറ്റുപുഴ: നഗരത്തിലെ കച്ചേരിത്താഴത്ത് ഇന്നലെ വൈകിട്ടാണ് മുന്നിൽ പോയ ലോറി പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ മൂന്നു വാഹനങ്ങൾ കൂട്ടി ഇടിച്ചു. ലോറിക്ക് മുന്നിൽ പോയ വാഹനം പെട്ടന്ന് വെട്ടിച്ചതിനെ തുടർന്നാണ് ലോറി ബ്രേക്ക് ചെയ്തത്. ഇതോടെ പിറകിൽ വന്ന രണ്ടു കാറുകളാണ് പിന്നിലായി ഇടിച്ചത്. ലോറിക്ക് പിറകിൽ ഒരു കാറും, ഇതിനു പിന്നിൽ മറ്റൊരു കാറും ഇടിക്കുകയായിരുന്നു.അപകടത്തിൽ കാറുകൾ തകർന്നു.