തൃക്കാക്കര : തൃക്കാക്കര നഗര സഭയിലെ മനക്കടവ് കുടിവെള്ള പദ്ധതി കരാർ കൺസൾട്ടൻസിയെ ഏൽപ്പിക്കാനുള്ള നീക്കം ഭരണ സമിതി ഉപേക്ഷിച്ചു.പദ്ധതി കൺസൾട്ടൻസിയെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇന്നലെ ചേർന്ന എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി യോഗത്തിൽ മനക്കടവ് കുടിവെള്ള പദ്ധതി ഓപ്പൺ ടെൻഡർ ചെയ്യാൻ തീരുമാനിച്ചു.