കൊച്ചി: ന്യൂനപക്ഷമോർച്ച പ്രവാസികൾക്ക് സംഘടിപ്പിക്കുന്ന ഫ്യൂച്ചർ പോസിറ്റീവ് ബി.ജെ.പി ജില്ലാ ഓഫീസിൽ ഇന്നുച്ചയ്ക്ക് 12 ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അദ്ധ്യക്ഷത വഹിക്കും.
ഒസാക്ക ഗ്രൂപ്പ് ചെയർമാൻ ഡോ.പി.ബി. ബോസ്, പൈമ്പാൽ ഉടമ നജീബ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ന്യൂനപക്ഷമോർച്ച ദേശീയ സെക്രട്ടറി കെ.വി. സാബു, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.