കൊച്ചി: പ്രായപൂർത്തിയാകാത്ത മക്കളെകൊണ്ട് സ്വന്തം നഗ്‌നശരീരത്തിൽ ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ രഹ്‌ന ഫാത്തിമയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച ടാബ് രഹ്‌ന താമസിക്കുന്ന പനമ്പിള്ളിനഗറിലെ വീട്ടിൽനിന്ന് കണ്ടെടുത്തു.
ടാബ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സൗത്ത് പൊലീസ് ഇൻസ്‌പെക്ടർ കെ.ജി. അനീഷ് പറഞ്ഞു. പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ രഹ്‌നയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്‌സോ, ഐ.ടി, ജുവനൈൽ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്.