തൃക്കാക്കര : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റലേക്കുള്ള സാമഗ്രികൾ തൃക്കാക്കര മുനിസിപ്പൽ റസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ പ്രസിഡന്റ് കെ.എം.അബ്ബാസ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സാബു കെ ഐസക്കിന് കൈമാറി. 50 കിടക്ക,50 തലയണ ,50 ബെഡ്ഷീറ്റ് എന്നിവയാണ് നൽകിയത്. ട്രാക്ക് ഭാരവാഹികളായ സലീം കുന്നുംപുറം, പുരുഷോത്തം പട്ടേൽ, ടി.കെ.മുഹമ്മത്, പി.വി.ഹംസ, എ.എം.ബഷീർ, സി.കെ.പീറ്റർ, രാധാമണിപ്പിള്ള എന്നിവർ സന്നിഹിതരായിരുന്നു.