sadha
ഇടതു കൈ ഉപയോഗിച്ച് ചിത്രം വരക്കുന്ന സദാ

ആലുവ: വലതു കൈയ്യൻന്മാരുടെ ലോക്കത്ത് ഇടതുകൈ ഉപയോഗിക്കുന്നവർ നമ്മുക്ക് ചുറ്റും വിരളമായി കാണപ്പെടുന്നുണ്ട്. അത്തരത്തിൽ, ഇടതുകൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കാനും എഴുതുകയും ചിത്രം വരക്കുകയുമാണ് സദ എന്ന നാല് വയസുകാരി. ചൊവ്വര കൊണ്ടോട്ടി നമ്പ്യാട്ട് വീട്ടിൽ ശബരീശന്റെയും സുനന്ദ സുബ്രഹ്മണ്യന്റെയും ഏക മകളാണ് നാലുവയസുകാരി സദ. പാരമ്പര്യമായി ശബരീശന്റെയോ സുനന്ദയുടെയോ വീട്ടിൽ ആരും ഇടതുകൈയ്യന്മാരല്ലെങ്കിലും സദാ നീന്തിനടക്കാൻ തുടങ്ങിയ കാലം മുതൽ ഇടതുകെെയ്യാണ് ഉപയോഗിക്കുന്നത്. കളിപ്പാട്ടങ്ങൾ ഉപയോഗിക്കുമ്പോഴെല്ലാം ഇടതുകൈ കൂടുതലായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ വലതുകൈ ഉപയോഗിക്കുന്നതിനായി പരമാവധി ശ്രമിച്ചു. വലതുകൈയ്യിലേക്ക് കളിപ്പാട്ടം നൽകിയാലും ഇടതിലേക്കെത്തും. കളർ പെൻസിലും ക്രയോൺസുമെല്ലാം വാങ്ങി നൽകിയപ്പോൾ വരക്കാനും എഴുതാനും ഇടതു കെെ തന്നെ ഉപയോഗിച്ചു. പലവട്ടം വലതുകൈയ്യിലേക്ക് മാറ്റിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.വിദേശത്തുള്ള പിതാവ് ശബരീശന് ലഭിച്ചിട്ടുള്ള പടം വരക്കാനുള്ള കഴിവും സദക്കുണ്ട്.