അങ്കമാലി: അങ്കമാലി നഗരസഭാ പ്രദേശത്തും തുറവൂർ പഞ്ചായത്തിലും മൂക്കന്നൂരിലും അങ്കമാലി നഗരസഭയിലും ഒരാൾക്കു വീതം കൊവിഡ് സ്ഥിരീകരിച്ചു. എഫ്.സി.ഐയിലെ ജീവനക്കാരിക്കും,ഒരു ജീവനക്കാരനും കൊവിസ് സ്ഥിരീകരിച്ചതോടെ അങ്കമാലി എഫ്.സി.ഐ ഗോഡൗൺ അടച്ചു. തുറവൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിലും, മൂക്കന്നൂരിൽ ഒരാൾക്കും 14-ാംവാർഡിലും, നഗരസഭയിലെ 13ാംവാർഡിലുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചത്. എഫ്.സി.ഐ ജീവനക്കാരിയുടെ സമ്പർക്ക പട്ടികയിൽ ജീവനക്കാരും തൊഴിലാളികളും ഉൾപ്പെടെ മുപ്പതിലേറെ ആളുകളുണ്ട്.തുറവൂരിൽ കൊവിഡ് രോഗികളുടെ എണ്ണം 33 ആയി. ഇതിൽ 21 പേർ സുഖം പ്രാപിച്ചു.