കൊച്ചി: കണയന്നൂർ താലൂക്ക് ഓഫീസ്, എറണാകുളം, ആമ്പല്ലൂർ, കൈപ്പട്ടൂർ വില്ലേജ് ഓഫീസുകളും ആഗസ്റ്റ് 19 വരെ തുറന്നു പ്രവർത്തിക്കില്ല. ഓൺലൈൻ സേവനങ്ങൾ തുടരുമെന്ന് തഹസിൽദാർ ബീന.പി.ആനന്ദ് അറിയിച്ചു. ഡപ്യൂട്ടി തഹസിൽദാർക്കും ഇലക്ഷൻ വിഭാഗത്തിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഡെപ്യൂട്ടി തഹസിൽദാർ പരിശോധനയ്ക്ക് പോയ വില്ലേജ് ഓഫീസുകളാണ് അടച്ചത്. താലൂക്ക് ഓഫീസിലെ മുഴുവൻ ജീവനക്കാരെയും ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കി. 42 ജീവനക്കാരിൽ 41 പേരും നെഗറ്റീവാണ്. റിസൽട്ട് വ്യക്തമല്ലാത്ത ഒരു സാമ്പിൾ വിശദപരിശോധനയ്ക്ക് അയച്ചു.