കൊച്ചി: ലോക്ക് ഡൗൺ സമയത്ത് ജില്ലയിലെ ഹോസ്റ്റലുകളിലും ലോഡ്ജുകളിലും ഫീസ് ഇളവ് നൽകണമെന്ന് കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. മാർച്ച് 23 മുതൽ ലോക്ക് ഡൗൺ മൂലം ഹോസ്റ്റലുകളിൽ താമസിക്കാൻ സാധിക്കാതിരിക്കുകയോ വെക്കേറ്റ് ചെയ്യുകയോ ചെയ്തവർക്ക് ഒരു മാസത്തെ ഫീസിളവ് നൽകണം. പിന്നീടുള്ള ദിവസങ്ങളിൽ ഹോസ്റ്റലിൽ തുടർച്ചയായി താമസിക്കാത്തവർക്ക് ഹോസ്റ്റൽ ഫീസിനത്തിൽ 50% ഇളവ് നൽകണം. ഇടയിൽ ഏതെങ്കിലും ദിവസങ്ങളിൽ ഹോസ്റ്റലുകളിൽ തിരിച്ചെത്തി താമസിക്കുന്നവരിൽനിന്ന് താമസിച്ച ദിവസങ്ങളിൽ സാധാരണ നിലയിൽ വാങ്ങുന്ന തുക ഈടാക്കാം.