കൊച്ചി : കൂടത്തായി കൊലക്കേസിലെ പ്രതി ജോളി തന്റെ രണ്ടാം ഭർത്താവിന്റെ ആദ്യബന്ധത്തിലുണ്ടായ ഒന്നര വയസുകാരി ആൽഫൈനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കഴിഞ്ഞ ഒക്ടോബർ 28നാണ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. സമാനരീതിയിൽ ആറുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നും കസ്റ്റഡിയിൽ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാൽ ജാമ്യത്തിൽ വിടുന്നത് അപകടമാണെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.