കോലഞ്ചേരി:കുന്നത്തുനാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ വിവിധയിടങ്ങളിൽ വാടകക്ക് താമസിച്ചു പണിക്കു പോകുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഒരാൾക്ക് 10കിലോ അരിയും 2 കിലോ കടലയും സൗജന്യമായി കേന്ദ്ര സർക്കാർ നൽകുന്നു.ഇതിനായി അതാത് പ്രദേശത്തെ പഞ്ചായത്തംഗത്തിന്റെ കത്തും, അന്യ സംസ്ഥാന തൊഴിലാളികളുടെ ഒപ്പ് സഹിതമുള്ള അപേക്ഷ പെരുമ്പാവൂർ അസിസ്​റ്റന്റ് ലേബർ ഓഫീസിൽ എത്തിക്കണം.