ആലങ്ങാട്: പാനായിക്കുളത്തെ കമേഴ്സ്യൽ കെട്ടിട ഉടമകളുടെ അസോസിയേഷൻ ആലങ്ങാട് പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം നൽകി. പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയ്സിംഗിന് അസോസിയേഷൻ പ്രസിഡന്റ് എം.എ. അബ്ദുൽ കരീം തുക കൈമാറി. പഞ്ചായത്ത് സെക്രട്ടറി മഹേഷ്, വാർഡ് മെമ്പർ വി.എച്ച്. സിറാജുദ്ദീൻ, അസോസിയേഷൻ ഭാരവാഹികളായ ജേക്കബ് സൈമൺ, മുഹമ്മദ് ഷാഫി, അർഷദ് അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു.