പറവൂർ: അതിജീവന ചാരിറ്റബിൾ ട്രസ്റ്റ് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 50,555 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന നൽകി. പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷിന് ട്രസ്റ്റ് സെക്രട്ടറി കെ.എസ്. സനീഷ് തുക കൈമാറി. അതിജീവന പ്രസിഡന്റ് സി.പി. അഖിൽ ദേവ്, മാനേജർ വി.കെ. രതീഷ്, വിശ്വംഹാഷ്മി, പി.എം. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.